Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊമ്പന് സിദ്ധാര്ഥന് ആനത്താവളത്തിന് പുറത്തേക്ക് ഇടഞ്ഞോടി
text_fieldsbookmark_border
ഇടഞ്ഞ കൊമ്പൻ സിദ്ധാർഥനെ തളക്കാനുള്ള ശ്രമം
ഗുരുവായൂര്‍: ആനത്താവളത്തിലെ കൊമ്പന് സിദ്ധാര്ഥന് ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച ഉച്ചക്ക് വെള്ളം കൊടുക്കാനായി കെട്ടുതറിയില്നിന്നും അഴിക്കുന്നതിനിടെയാണ് കൊമ്പന് ഇടഞ്ഞോടിയത്. ആനക്കോട്ടയുടെ പ്രധാന കവാടം കടന്ന് ഒരു കിലോമീറ്ററോളം അകലെ തമ്പുരാന്പടിയിലേക്കാണ് ആന ഓടിയത്.
തമ്പുരാന്‍പടി സെന്ററിലെത്തിയ ആന തിരിഞ്ഞ് കാവീട് റോഡിലേക്കെത്തിയപ്പോള്‍ പാപ്പാന്മാര് ചേര്‍ന്ന് തളച്ചു. നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. ഗുരുവായൂര്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ആനയെ പിന്നീട് ആനത്താവളത്തിലേക്ക് കൊണ്ടുവന്നു. രണ്ടാഴ്ച മുമ്പാണ് ആനയുടെ മദപ്പാട് കാലം അവസാനിച്ചത്.
Next Story

