സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി
text_fieldsഗുരുവായൂര്‍: നഗരസഭയിലെ തമ്പുരാന്‍പടി ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി.
പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള പങ്കെടുത്ത പൊതുയോഗത്തിന് മുമ്പായി നടന്ന റാലിക്കിടെയാണ് സംഭവം. രാമചന്ദ്രന് പിള്ള എത്താന്‍ വൈകുന്നതിനാല്‍ റാലി സാവധാനം നീങ്ങിയാല്‍ മതിയെന്ന നിര്‍ദേശമാണ് തര്‍ക്കത്തിന് വഴിവെച്ചത്.
റാലി കാവീട് സെൻറ് ജോസഫ് പള്ളിക്ക് മുന്നിലെത്തിയപ്പോള്‍ ആരംഭിച്ച തര്‍ക്കം കാരയൂര്‍ സ്കൂളിനടുത്ത് എത്തിയപ്പോഴേക്കും കൈയാങ്കളിയിലേക്കെത്തുകയായിരുന്നു.
മറ്റൊരു പാര്‍ട്ടിയില്‍നിന്ന് സി.പി.എമ്മിലെത്തിയ ലോക്കല്‍ കമ്മിറ്റി അംഗം ഇതുസംബന്ധിച്ച് മേല്‍ഘടകങ്ങള്‍ക്ക് പരാതി നല്കാന് ഒരുങ്ങുന്നുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തെരുവില്‍ കൈയാങ്കളിയിലേക്കെത്തിയത് പാര്‍ട്ടിക്ക് നാണക്കേടാകുന്ന സാഹചര്യത്തില്‍ പ്രശ്നം ഒതുക്കിത്തീര്‍ക്കാനും ശ്രമമുണ്ട്.
എന്നാല്‍, റാലിക്കിടെ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് ലോക്കല്‍ സെക്രട്ടറി കെ.പി. വിനോദ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

