Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightതട്ടകത്തിന്റെ...

തട്ടകത്തിന്റെ തോറ്റംപാട്ടുകാരന്റെ നൂറാം പിറന്നാൾ ജന്മദേശം കൊണ്ടാടി

text_fields
bookmark_border
Kovilan
cancel
camera_alt

കോ​വി​ല​ൻ ജ​ന്മ​ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​നം സാ​റാ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഗു​രു​വാ​യൂ​ർ: മു​നി​മ​ട​യും ക​ല്ലു​ത്തി​പ്പാ​റ​യും വാ​ഴാ​വി​ൽ ഭ​ഗ​വ​തി​യും നാ​ഗ​യ​ക്ഷി​യും ആ​യി​രം​കു​ള​വു​മെ​ല്ലാ​മു​ള്ള ക​ണ്ടാ​ണ​ശേ​രി​യെ ലോ​ക​ത്തി​ന് മു​ന്നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ മ​ഹാ​നാ​യ ക​ഥാ​കാ​ര​ൻ കോ​വി​ല​ന്റെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​നം ത​ട്ട​കം കൊ​ണ്ടാ​ടി.

കോ​വി​ല​ന്റെ എ​ഴു​ത്തു​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന വാ​ഴാ​വി​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്താ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ. ദേ​ശ​ക്കൂ​ട്ടാ​യ്മ​ക​ൾ ഒ​ന്നി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ഴു​ത്തു​കാ​രി സാ​റാ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ത്തു​ക​ളെ ശാ​സ്ത്ര​ങ്ങ​ളാ​ക്കാ​ൻ ഭ​ര​ണ​കൂ​ടം ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട കാ​ല​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് സാ​റാ ജോ​സ​ഫ് പ​റ​ഞ്ഞു. ഭാ​വ​ന​യു​ടെ അ​തി​രി​ല്ലാ​യ്മ​യെ ശാ​സ്ത്ര​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്ത​രു​ത്. വ്യ​ത്യ​സ്ത​ത​ക​ളു​ടെ ന​ശീ​ക​ര​ണം ന​ട​ക്കു​ന്ന കാ​ല​ത്ത് കോ​വി​ല​ൻ വാ​യി​ക്ക​പ്പെ​ട​ണം. അ​ധ​മ​ബോ​ധ​ത്തി​നെ​തി​രാ​യ ക​ലാ​പ​മാ​യി​രു​ന്നു കോ​വി​ല​ന്റെ എ​ഴു​ത്തെ​ന്നും സാ​റാ ജോ​സ​ഫ് പ​റ​ഞ്ഞു.

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ സ​ത്യ​സ​ന്ധ​ത എ​ഴു​ത്തി​ൽ പു​ല​ർ​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു കോ​വി​ല​നെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മു​ൻ മ​ന്ത്രി എം.​എ. ബേ​ബി പ​റ​ഞ്ഞു. ക​ണ്ടാ​ണ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ.​എ​സ്. ധ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജു നാ​യ​ര​ങ്ങാ​ടി (ദേ​ശ​മു​ദ്ര​ക​ളു​ടെ രാ​ഷ്ട്രീ​യ മാ​ന​ങ്ങ​ൾ), ഡോ. ​ആ​ർ. സു​രേ​ഷ് (ഭ​ര​ത​നി​ലെ വി​ചാ​ര​ലോ​ക​ങ്ങ​ൾ) എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷീ​ബ ച​ന്ദ്ര​ൻ, കെ.​കെ. ജ​യ​ന്തി, എം.​ജെ. പൗ​ർ​ണി​മ, വി.​കെ. ദാ​സ​ൻ, പി.​എം. ഷാ​ജി, എ.​ഡി. ആ​ന്റു, മേ​ജ​ർ പി.​ജെ. സ്റ്റൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യം നേ​ടി​യ ഡോ. ​വീ​ണ ച​ന്ദ്ര​ൻ, കെ.​എ. നീ​ര​ജ, കെ.​ബി. അ​ഗ​ജ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹി​മി​ന്റെ സി​താ​ർ വാ​ദ​നം, ക​ലാ​സ​മി​തി​യു​ടെ കോ​ൽ​ക്ക​ളി, നാ​ട​ൻ പാ​ട്ട് എ​ന്നി​വ​യു​ണ്ടാ​യി. കോ​വി​ല​ൻ ട്ര​സ്റ്റും സാ​ര​ഥി ക്ല​ബും ചേ​ർ​ന്നാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Birth centenaryKovilan
News Summary - Birth centenary of the great storyteller Kovilan
Next Story