Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightഗുരുവായൂരിലെ...

ഗുരുവായൂരിലെ വോട്ടർമാ​ർക്കാകെ​ ക​ൺ​ഫ്യൂ​ഷ​നാകും; മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്​ നാ​ല് മു​ൻ ചെ​യ​ർ​മാ​ന്മാ​ർ

text_fields
bookmark_border
guruvayoor chairman
cancel
camera_alt

പ്ര​ഫ. പി.​കെ. ശാ​ന്ത​കു​മാ​രി, എം. ​കൃ​ഷ്ണ​ദാ​സ്, പി.​എ​സ്. ജ​യ​ൻ, മേ​ഴ്സി ജോ​യ്

ഗു​രു​വാ​യൂ​ര്‍: യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ലും എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ലും ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യാ​യ വ്യ​ക്തി സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​ന്നു. എ​ൽ.​ഡി.​എ​ഫ് ചെ​യ​ർ​മാ​നാ​യി​രു​ന്ന​യാ​ൾ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു. ന​ഗ​ര​സ​ഭ​യി​ൽ മ​ത്സ​രി​ക്കു​ന്ന മു​ൻ ചെ​യ​ർ​മാ​ന്മാ​രെ നോ​ക്കു​മ്പോ​ൾ ആ​ർ​ക്കും ഒ​ന്ന് ക​ൺ​ഫ്യൂ​ഷ​നാ​കും. നാ​ല് മു​ൻ ചെ​യ​ർ​മാ​ന്മാ​രാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഥ​മ അ​ധ്യ​ക്ഷ​യാ​യി​രു​ന്ന പ്ര​ഫ. പി.​കെ. ശാ​ന്ത​കു​മാ​രി വാ​ർ​ഡ് 16ൽ ​സ്വ​ത​ന്ത്ര​യാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

1995ൽ ​യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ലും 2015ൽ ​എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ലും ഇ​വ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് എ​ൽ.​ഡി.​എ​ഫ് പി​ന്തു​ണ​യി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യാ​യി. സ്വ​ത​ന്ത്ര​യാ​യി ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും പ​ഴ​യ വാ​ർ​ഡി​ൽ ത​ന്നെ മ​ത്സ​രം.

എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്, എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ളും അ​വി​ടെ​യു​ണ്ട്. 2005ൽ ​എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യാ​യി​ട്ടു​ള്ള മേ​ഴ്സി ജോ​യ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വാ​ർ​ഡ് 29ൽ ​മ​ത്സ​രി​ക്കു​ന്നു. കോ​ൺ​ഗ്ര​സ് വി​മ​ത​ർ ചേ​ർ​ന്ന് രൂ​പ​വ​ത്ക​രി​ച്ച സ്വ​ത​ന്ത്ര​മു​ന്ന​ണി​യു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ടാം കൗ​ൺ​സി​ലി​ൽ ഇ​വ​ർ ഒ​രു വ​ർ​ഷ​ത്തോ​ളം അ​ധ്യ​ക്ഷ​യാ​യ​ത്. 2005ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. പി​ന്നീ​ട് എ​ൽ.​ഡി.​എ​ഫ് സ​ഹ​ക​ര​ണം ഉ​പേ​ക്ഷി​ച്ച് കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി.

കോ​ൺ​ഗ്ര​സി​ലെ​ത്തി​യ ശേ​ഷ​മു​ള്ള ആ​ദ്യ മ​ത്സ​ര​മാ​ണ്. 2005 മു​ത​ൽ 2009വ​രെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന എം. ​കൃ​ഷ്ണ​ദാ​സ് വാ​ർ​ഡ് 17ൽ ​മ​ത്സ​രി​ക്കു​ന്നു​ണ്ട്. 2014-15 കാ​ല​യ​ള​വി​ൽ ചെ​യ​ർ​മാ​നാ​യി​രു​ന്ന പി.​എ​സ്. ജ​യ​ൻ വാ​ർ​ഡ് 10ൽ ​മ​ത്സ​രി​ക്കു​ന്നു. മ​ത്സ​രി​ക്കു​ന്ന നാ​ല് പേ​രും ഒ​രോ ത​വ​ണ പ​രാ​ജ​യം രു​ചി​ച്ച​വ​രാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayoor municipalitypanchayat election 2020
News Summary - All voters in Guruvayur will be confused; Four former chairmen in the competition
Next Story