Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
വിഷ്ണു
ഗുരുവായൂർ: കൊലപാതകശ്രമം ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുരുവായൂർ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കോട്ടപ്പടി പിള്ളക്കാട് കോളനിയിൽ ചുള്ളിപ്പറമ്പിൽ വിഷ്ണുവിനെയാണ് (23) അറസ്റ്റ് ചെയ്തത്. കോട്ടപ്പടിയിൽവെച്ച് സ്വകാര്യ ബാങ്ക് ജീവനക്കാരനെ മർദിച്ച് പണവും രേഖകളും കവർന്ന കേസിൽ ഒളിവിലായിരുന്നു ഇയാൾ.
എസ്.എച്ച്.ഒ വി.വി. വിമൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉദയകുമാർ, കിഷോർ, നിഷാദ്, അഭിനന്ദ്, സുമേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

