Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗരസഭ ചെയർമാൻ വാക്കുപാലിച്ചു; ഗുരുവായൂരിൽ ബഹുനില പാർക്കിങ് സമുച്ചയം തുറന്നു

text_fields
bookmark_border
നഗരസഭ ചെയർമാൻ വാക്കുപാലിച്ചു; ഗുരുവായൂരിൽ ബഹുനില പാർക്കിങ് സമുച്ചയം തുറന്നു
cancel
camera_alt

ഗു​രു​വാ​യൂ​രി​ൽ ബ​ഹു​നി​ല പാ​ർ​ക്കി​ങ് സ​മു​ച്ച​യ​ത്തി​ലേ​ക്കു​ള്ള വാ​ഹ​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ

എം. ​കൃ​ഷ്ണ​ദാ​സ് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യു​ന്നു

ഗുരുവായൂർ: 'കഴുത്തിൽ തലയുണ്ടെങ്കിൽ ഡിസംബർ ഒന്നിന് പാർക്കിങ് സമുച്ചയം തുറക്കും' എന്ന് നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് കൗൺസിലിൽ നൽകിയ ഉറപ്പ് പാലിച്ചു. അമൃത് പദ്ധതിയിൽ നഗരസഭ നിർമിച്ച ബഹുനില പാർക്കിങ് സമുച്ചയം തുറന്നുനൽകി.

ഭരണപക്ഷത്തോടൊപ്പം യു.ഡി.എഫ് കൗൺസിലർമാരും പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്ച നടന്ന കൗൺസിലിലായിരുന്നു ചെയർമാന്റെ ഉറപ്പ്. മന്ത്രി എം.വി. ഗോവിന്ദന്‍ കഴിഞ്ഞ മെയിൽ ഉദ്ഘാടനം ചെയ്തതാണ് സമുച്ചയം. അഗ്നിരക്ഷ സംവിധാനങ്ങൾ പൂർത്തിയാവാത്തതിനാൽ തുറന്നിരുന്നില്ല.

ഇതേചൊല്ലി കൗൺസിലിൽ നടന്ന ചർച്ചയിലാണ് ഡിസംബർ ഒന്നിന് തുറക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യത്ത മൂന്ന് നിലകളാണ് തുറന്നത്. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ആദ്യ വാഹനം ഫ്ലാഗ്ഓഫ് ചെയ്തു. വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ്, ബിന്ദു അജിത് കുമാർ, എ. സായിനാഥൻ, കൗൺസിലർ കെ.പി.എ. റഷീദ്, കെ.പി. വിനോദ്, ഒ.കെ.ആർ. മണികണ്ഠൻ, ഫൈസൽ പൊട്ടത്തയിൽ, നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ എന്നിവർ സംസാരിച്ചു.

അഗ്നിശമന സംവിധാനം പൂർത്തിയാക്കിയ ശേഷം മറ്റു നിലകൾ തുറന്നുനൽകും. നാല് മണിക്കൂർ കാർ പാർക്ക് ചെയ്യാൻ 30 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ ഏഴ് വലിയ ബസുകൾക്ക് പാർക്ക് ചെയ്യാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A multi-storey parking complex has been opened at Guruvayur
Next Story