Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവ. മെഡി. കോളജ്...

ഗവ. മെഡി. കോളജ് എച്ച്.ഡി.സി ഫണ്ട് തട്ടിപ്പ്; വിജിലൻസ് കേസെടുത്തു

text_fields
bookmark_border
ഗവ. മെഡി. കോളജ് എച്ച്.ഡി.സി ഫണ്ട് തട്ടിപ്പ്; വിജിലൻസ് കേസെടുത്തു
cancel

മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലെ ഫണ്ട് തട്ടിച്ചെന്ന സംഭവത്തിൽ ഏറെ നാളുകൾക്കു ശേഷം വിജിലൻസ് കേസെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സയറക്ടറുടെ ഓഫീസ് ഫയലുകളിൽ നടത്തിയ പരിശോധനയിൽ 85 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളജ് പൊലീസിൽനിന്ന് ഫയൽ എറ്റെടു ത്തതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ ഉയർന്നതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയും തട്ടിപ്പുകാരെ പുറത്തു കൊണ്ടുവരാൻ താൽപര്യം കാണിച്ചില്ല.

പൊതുപ്രവർത്തകനായ ലിപിൻ കെ.മോഹനനൻ ഹൈകോടതിയെ സമീപിച്ച് ഉത്തരവ് നേടിയെങ്കിലും തുടർ നടപടിയുണ്ടായില്ല. വീണ്ടും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കേസെടുക്കാൻ വിജിലൻസിന് സർക്കാർ നിർദ്ദേശം നൽകിയത്. 2023 ജൂണിലാണ് അന്നത്തെ കലക്ടർ കൃഷ്ണ തേജ നടത്തിയ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയത്. താഴെ തട്ടിലെ ജീവനക്കാർ മുതൽ ഉദ്യോഗസ്ഥർ വരെ തട്ടിപ്പിൽ ആരോപണ വിധേയരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilanceFund fraudGovt. medical college
News Summary - Govt. Medical College HDC fund fraud; Vigilance registers case
Next Story