Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറംബൂട്ടാൻ കൃഷി...

റംബൂട്ടാൻ കൃഷി സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ വേണം -കർഷകർ

text_fields
bookmark_border
റംബൂട്ടാൻ കൃഷി സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ വേണം -കർഷകർ
cancel

ചാലക്കുടി: കേരളത്തിലെ റംബൂട്ടാൻ കൃഷി രംഗം സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന് കർഷകരുടെ ആവശ്യം. രാജ്യത്ത് കേരളത്തിൽ മാത്രം വ്യാപിച്ചു കൊണ്ടിരിക്കുന്ന കൃഷിയാണിത്. മികച്ച ആദായം നേടിത്തരുന്ന റംബൂട്ടാൻ കൃഷിയെ ഇപ്പോഴും കൃഷിയായി അംഗീകരിക്കാൻ തയാറായിട്ടില്ല. ഓരോ വർഷവും ഉൽപാദനം വർധിച്ചുവരികയാണ്.

2023ൽ 15,000 ടൺ ഉൽപാദനം നടന്നപ്പോൾ 2024ൽ 25,000 ടൺ ഉൽപാദിപ്പിക്കപ്പെട്ടു. 2025ൽ ഇത് 65,000 ടൺ ആയി. 2026ൽ ഒരുലക്ഷം ടൺ ഉൽപാദനം പ്രതീക്ഷിക്കുന്നു. 2027ൽ ഉൽപാദനം ഇരട്ടിയിലധികമാകും. അതുകൊണ്ടുതന്നെ വിപണനത്തിനും മൂല്യവർധനവിനും ഉള്ള സാധ്യതകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് കർഷകർ.

നിലവിൽ കേരളത്തിൽ ചെറുകിട-വൻകിട റംബൂട്ടാൻ കർഷകർ അവരുടെ പഴങ്ങൾ വിവിധ പ്രൊഡ്യൂസർ കമ്പനികൾ, ചെറുകിട സംഘങ്ങൾ, വൻകിട കച്ചവടക്കാർ, മാർക്കറ്റിങ് കമ്പനികൾ തുടങ്ങിയവ മുഖാന്തരമാണ് വിപണനം നടത്തുന്നത്. സർക്കാർ സഹകരണമുണ്ടെങ്കിൽ വിപണനം കുറേക്കൂടി സുഗമമാകുമെന്ന് കർഷകർ പറയുന്നു.

പഴങ്ങൾ കേടാകാതെ സൂക്ഷിക്കുക, മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാൻ ഗതാഗത പ്രശ്നങ്ങൾ, പഴങ്ങൾ പുതിയ വിപണന മേഖലകളിൽ പരിചയപ്പെടുത്തുക തുടങ്ങിയവയാണ് ഈ മേഖലയിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. സർക്കാർ സഹകരണമുണ്ടെങ്കിൽ ഇതിന് പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തി മുന്നോട്ടു പോകാനാവും.

കർഷകർക്കാവശ്യമായ പ്ലാസ്റ്റിക് വലകൾ, കട്ടറുകൾ, പ്രുണരുകൾ, മാംഗോസ്റ്റിൻ പഴങ്ങൾ താഴെ വീഴാതെ പറിച്ചെടുക്കുന്നതിനുള്ള തോട്ടികൾ തുടങ്ങിയവ സർക്കാർ തലത്തിൽ വിതരണം ചെയ്യാൻ സാധിക്കും. സർക്കാറിനെ സംബന്ധിച്ചിടത്തോളം ഇതൊരു നികുതി വരുമാന മാർഗം കൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmersrambutan cultivationgovernment intervention
News Summary - Government intervention is needed to protect rambutan cultivation - farmers
Next Story