Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസു​വ​ർ​ണ ജൂ​ബി​ലി...

സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷം; പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്​ പു​തി​യ ലോ​ഗോ

text_fields
bookmark_border
new logo
cancel
camera_alt

കേ​ര​ള സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ ച​ട​ങ്ങി​ൽ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പു​തി​യ ലോ​ഗോ പി. ​ബാ​ല​ച​ന്ദ്ര​ൻ എം.​എ​ൽ.​എ​ക്ക് കാ​ണി​ച്ചു​കൊ​ടു​ക്കു​ന്നു

തൃ​ശൂ​ർ: പ​ട്ടി​ക​ജാ​തി -വ​ര്‍ഗ വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ 50ന്‍റെ നി​റ​വി​ല്‍. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യി​ലൂ​ടെ ആ​യി​ര​ക്ക​ണ​ത്തി​ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ ക​ഴി​യു​ന്ന​ത് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന് ​ലോ​ഗോ പ്ര​കാ​ശ​ന​വും ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കോ​ർ​പ​റേ​ഷ​ന്‍റെ ശാ​ഖ വി​ക​സി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ദ്യം സ്ഥാ​പി​ക്കു​ക അ​ട്ട​പ്പാ​ടി​യി​ലാ​കു​മെ​ന്നും കോ​ർ​പ​റേ​ഷ​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​ന് ആ​ദ്യ​പ​രി​ഗ​ണ​ന ഇ​നി ഗോ​ത്ര​വ​ർ​ഗ മേ​ഖ​ല​ക്ക്​ ആ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ വ​കു​പ്പു​ക​ളെ​യും കോ​ർ​ത്തി​ണ​ക്കി ര​ണ്ട് വ​ർ​ഷം​കൊ​ണ്ട് മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​ത്. കോ​ര്‍പ​റേ​ഷ​ന്‍ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ പി. ​ബാ​ല​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ കൗ​ണ്‍സി​ല​ര്‍ റെ​ജി ജോ​യ് ചാ​ക്കോ​ള, കോ​ര്‍പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ യു.​ആ​ര്‍. പ്ര​ദീ​പ്, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ വി.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍, ഡ​യ​റ​ക്ട​ര്‍ കെ. ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:logoanniversarynew logoScheduled Caste Development
News Summary - Golden Jubilee Year-New Logo for Scheduled Caste Development Corporation
Next Story