Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണം കവർച്ച: മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
30 ലക്ഷത്തിന്റെ സ്വർണം കണ്ടെടുത്തു
ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണം കവർച്ച: മുഖ്യപ്രതി പിടിയിൽ
cancel

തൃശൂർ: മണ്ണുത്തി മുല്ലക്കര സ്വദേശി സോമശേഖരന്റെ വീട്ടിൽനിന്ന് 51 ലക്ഷം രൂപ വിലവരുന്ന 45.5 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ രാജസ്ഥാൻ സ്വദേശി സൂരജ് പവാർ (25) പിടിയിൽ. രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ മാന്ദ്ഫിയ സ്റ്റേഷൻ പരിധിയിലെ തിരുട്ട് ഗ്രാമത്തിൽ ഒളിച്ചുതാമസിക്കുകയായിരുന്ന ഇയാളെ രണ്ട് ദിവസത്തെ നിരീക്ഷണത്തിനൊടുവിൽ പൊലീസും തൃശൂർ സിറ്റി ഷാഡോ പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.

ഇയാളിൽനിന്ന് 26 പവൻ സ്വർണം കണ്ടെടുത്തു. രണ്ടാം പ്രതി ആകാശ് ഷിൻഡെ (31), മൂന്നാം പ്രതി മജീദ് ഖാൻ (47) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ആകെ 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. കവർച്ച ചെയ്തതിൽ 30 പവനോളം മുഖ്യപ്രതി എടുത്ത ശേഷം ബാക്കി മറ്റുള്ള പ്രതികൾക്കായി വീതിച്ച് നൽകുകയായിരുന്നു. ഇനി രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു.

ക​വ​ർ​ച്ച ‘തീ​ര​ൻ’ മോ​ഡ​ലി​ൽ

‘തീ​ര​ൻ അ​ധി​കാ​രം ഒ​ൻ​ട്ര്’ സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കും​വി​ധം ട്ര​ക്കു​ക​ളി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഹൈ​വേ​യോ​ര​ങ്ങ​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി സു​ര​ക്ഷാ​ക്കു​റ​വു​ള്ള വീ​ടു​ക​ൾ ക​ണ്ടെ​ത്തി പൂ​ട്ട് ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ഹ​രി​യാ​ന​യി​ൽ​നി​ന്ന് എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ലേ​ക്ക് എ.​സി​ക​ൾ എ​ത്തി​ക്കാ​ൻ ലോ​ജി​സ്റ്റി​ക്‌​സ് ക​മ്പ​നി​ക്കാ​യി ഓ​ടി​യ ട്ര​ക്കി​ലാ​ണ് പ്ര​തി​ക​ൾ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

മൂ​ന്നാം പ്ര​തി മ​ജീ​ദ് ഖാ​നാ​യി​രു​ന്നു ഡ്രൈ​വ​ർ. ഒ​ന്നാം പ്ര​തി സൂ​ര​ജ് പ​വാ​ർ ഝാ​ൻ​സി​യി​ൽ നി​ന്നും ആ​കാ​ശ് ഷി​ൻ​ഡെ നാ​ഗ്പൂ​രി​ൽ നി​ന്നു​മാ​ണ് ട്ര​ക്കി​ൽ ക​യ​റി​യ​ത്. മു​ഖ്യ​പ്ര​തി​ക്കെ​തി​രെ മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ആ​റ് മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്. ജൂ​ൺ ഏ​ഴി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ ക​വ​ർ​ച്ച മ​ണ്ണു​ത്തി​യി​ൽ ന​ട​ന്ന​ത്. പ്ര​തി​യെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold theft: Main accused arrested after tying up householder
Next Story