Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെ​ട്ടി​ച്ചാ​ലി​ൽ...

ചെ​ട്ടി​ച്ചാ​ലി​ൽ വീ​ട്​ കു​ത്തി​ത്തു​റ​ന്ന്​ 95 പ​വ​ൻ ക​വ​ർ​ന്നു

text_fields
bookmark_border
ചെ​ട്ടി​ച്ചാ​ലി​ൽ വീ​ട്​ കു​ത്തി​ത്തു​റ​ന്ന്​ 95 പ​വ​ൻ ക​വ​ർ​ന്നു
cancel
camera_alt

മ​റ്റ​ത്തൂ​ര്‍ ചെ​ട്ടി​ച്ചാ​ലി​ല്‍ ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ല്‍ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മ​റ്റ​ത്തൂ​ര്‍: ചെ​ട്ടി​ച്ചാ​ലി​ല്‍ പൂ​ട്ടി​യി​ട്ട വീ​ട്ടി​ല്‍ വ​ൻ ക​വ​ര്‍ച്ച. 95 പ​വ​ന്‍ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്​​ട​മാ​യി. ചെ​ട്ടി​ച്ചാ​ല്‍ കൊ​ല്ലി​ക്ക​ര പ്രി​യേ​ഷി​​െൻറ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​വ​ര്‍ച്ച ന​ട​ന്ന​ത്. പ്രി​യേ​ഷും കു​ടും​ബ​വും വി​ദേ​ശ​ത്താ​ണ്. അ​മ്മ ഓ​മ​ന മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ താ​മ​സം. ഒ​രാ​ഴ്ച​യാ​യി ഇ​വ​ര്‍ തൊ​ട്ട​ടു​ത്ത മൂ​ത്ത​മ​ക​ന്‍ രാ​ജേ​ഷി​െൻറ വീ​ട്ടി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ മോ​ഷ​ണം ന​ട​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. മു​റി​യി​ലെ അ​ല​മാ​ര​യു​ടെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് അ​തി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 95 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന​ത്.

ഓ​മ​ന​യു​ടെ പ​രാ​തി​യി​ല്‍ വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സ് കേ​സെ​ടു​ത്തു. സി.​ഐ എം.​കെ. മു​ര​ളി, എ​സ്.​ഐ ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന​ക്കെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyMattathur
Next Story