Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.എൽ.എയും മാളുവും പൂക്കളമൊരുക്കി; വീട്ടിലെ പൂക്കൾകൊണ്ട്
text_fieldsbookmark_border
ഗീത ഗോപി എം.എൽ.എയുടെ വീടിന് മുന്നിലൊരുക്കിയ പൂക്കളം
ഗുരുവായൂർ: ഗീത ഗോപി എം.എൽ.എയും മാളുവും ചേർന്ന് അത്തപ്പൂക്കളമൊരുക്കി; വീട്ടിൽ നട്ടുനനച്ച് വളർത്തിയ ചെടികളിലെ പൂക്കൾകൊണ്ട്. ഗുരുവായൂരിലുള്ള തെൻറ വീട്ടുവരാന്തയിലാണ് എം.എൽ.എ പൂക്കളമൊരുക്കിയത്.
കൂട്ടിന് അയൽവാസിയായ നാലു വയസ്സുകാരി മാളു എന്ന ശ്രേയസിയും അവളുടെ അമ്മ ഡോ. ലക്ഷ്മി ഹരിദാസുമെത്തി. വീട്ടിൽ നട്ടുനനച്ചു വളർത്തിയ ചെടികളിൽനിന്നുള്ള പൂക്കളിറുത്താണ് കളം തീർത്തത്.
പറമ്പിൽനിന്ന് തുമ്പയും മുക്കുറ്റിയുമൊക്കെ കിട്ടുന്ന കാലം പോയതോടെ ചെണ്ടുമല്ലി, അരളി, വാടാർമല്ലി, തൊട്ടാവാടി തുടങ്ങിയവയാണ് പൂക്കളത്തിന് ഉപയോഗിച്ചതെന്ന് എം.എൽ.എ പറഞ്ഞു.
നിയമസഭ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്ക് പോകേണ്ടതിനാൽ ആ ദിവസങ്ങളിൽ പൂക്കളമൊരുക്കാൻ മാളുവിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.
Next Story

