വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന: യുവാവ് അറസ്റ്റിൽ
text_fieldsകാഞ്ഞാണി: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗവും വിൽപനയും നടത്തിവന്നിരുന്ന യുവാവിനെ അന്തിക്കാട് എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ടശ്ശാംകടവ് മാമ്പുള്ളി മുളവങ്ങാട്ടിൽ അതുലിനെയാണ് (20) എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മാമ്പുള്ളി എടത്തറ ക്ഷേത്രത്തിന് സമീപമുള്ള വാടകവീട് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യാഗസ്ഥർ എത്തി വീടുവളഞ്ഞത്.
രണ്ടു പൊതി കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കടലാസും പിടിച്ചെടുത്തു. സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ കെ.വി. രാജേഷ്, സന്തോഷ് ബാബു, കെ.ആർ. ഹരിദാസ്, റിജോ, ജനീഷ്, പ്രിൻസ് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

