കഞ്ചാവ് കേസ് പ്രതി കസ്റ്റഡിയിൽ
text_fieldsകൊരട്ടി: കഴിഞ്ഞ വർഷം 210 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തേനി തേവാരം സ്ട്രീറ്റിൽ മഹേശ്വരൻ (35) ആണ് അറസ്റ്റിലായത്. 2021 ജൂലൈയിൽ കഞ്ചാവ് പിടികൂടിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഈ കേസിൽ നേരത്തെ രണ്ട് വാഹനങ്ങൾ പിടികൂടുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ജയിലിൽ കഴിയുന്ന ഈ പ്രതികളുടെ ഫോൺ വിവര പ്രകാരമാണ് ഇയാൾ കൂടി പ്രതിയാണെന്ന് കണ്ടെത്തിയത്. മഹേശ്വരനാണ് ഇവർക്ക് കഞ്ചാവ് മൊത്തമായി വിതരണം ചെയ്യുന്നത്. ചെന്നൈയിലും കോയമ്പത്തൂരിലും കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് ഇയാൾക്ക് കേസുകളുണ്ട്. തമിഴ്നാട്ടിൽ ജയിലിൽ കഴിയുകയായിരുന്ന ഇയാളെ കൊരട്ടി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റോടെ നിർണായക വിവരം ലഭിച്ചതായി എച്ച്.എസ്.ഒ ബി.കെ. അരുൺ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

