Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗ​ജ​ന്യ യാ​ത്ര:...

സൗ​ജ​ന്യ യാ​ത്ര: പാ​ലി​യേ​ക്ക​ര ടോ​ളി​ൽ ക​രാ​ർ ക​മ്പ​നി​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്നു

text_fields
bookmark_border
Paliyekkara toll
cancel

ആ​മ്പ​ല്ലൂ​ര്‍: പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ല്‍ ത​ദ്ദേ​ശീ​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​രാ​ര്‍ ക​മ്പ​നി ഏ​ര്‍പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വെ​ള്ളി​യാ​ഴ്ച​യും മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍ന്നു. ഒ​രാ​ളു​ടെ പേ​രി​ലു​ള്ള ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ക്ക് ന​ല്‍കി​യി​രു​ന്ന യാ​ത്ര ഇ​ള​വ് ഒ​രു​മാ​സ​മാ​യി ക​മ്പ​നി നി​ര്‍ത്ത​ലാ​ക്കി​യി​രു​ന്നു.

ഇ​തേ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ദി​വ​സം കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ടോ​ള്‍ പ്ലാ​സ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ക​ല​ക്ട​ര്‍ ഇ​ട​പെ​ട്ട​താ​യും മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ യോ​ഗം ചേ​രാ​ന്‍ തീ​രു​മാ​നി​ച്ച​താ​യും ക​ഴി​ഞ്ഞ ദി​വ​സം എം.​എ​ല്‍.​എ അ​റി​യി​ച്ചി​രു​ന്നു.

ച​ര്‍ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടോ​ള്‍ പ്ലാ​സ​യി​ല്‍ നി​ല​വി​ല്‍ അ​നു​വ​ദി​ച്ചി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് ഉ​റ​പ്പു ന​ല്‍കി​യ​താ​യും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, വെ​ള്ളി​യാ​ഴ്ച​യും ടോ​ള്‍ പ്ലാ​സ അ​ധി​കൃ​ത​ര്‍ സൗ​ജ​ന്യ യാ​ത്ര​ക്കു​ള്ള പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​നോ ഒ​രാ​ളു​ടെ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ക്ക് യാ​ത്ര ഇ​ള​വ് അ​നു​വ​ദി​ക്കാ​ന്‍ ത​യാ​റാ​വു​ക​യോ ചെ​യ്തി​ല്ല. ചി​ല യാ​ത്ര​ക്കാ​ര്‍ മാ​ധ്യ​മ​വാ​ര്‍ത്ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ശ്‌​നം ചോ​ദ്യം ചെ​യ്ത​തോ​ടെ നാ​ല് അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ചു. എ​ന്നാ​ല്‍, ഇ​ള​വ് ആ​ര്‍ക്കും ന​ല്‍കി​യി​ട്ടി​ല്ല.

ക​ല​ക്ട​റും എം.​എ​ല്‍.​എ​യും പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും ച​ര്‍ച്ച ന​ട​ത്തു​ക​യും ചെ​യ്തെ​ങ്കി​ലും ഉ​ത്ത​ര​വ് ല​ഭി​ക്കാ​തെ നി​ല​വി​ലെ ന​ട​പ​ടി​യി​ല്‍ മാ​റ്റം വ​രു​ത്താ​നാ​വി​ല്ലെ​ന്നാ​ണ് ടോ​ള്‍ പ്ലാ​സ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paliyekkara tollFree Travel
News Summary - Free Travel: The controls of the contracting company on the Paliyekkara toll continue
Next Story