Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളി​ൽ മ​ധ്യ​വ​യ​സ്ക​ന്റെ ത​ട്ടി​പ്പ്

text_fields
bookmark_border
ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളി​ൽ മ​ധ്യ​വ​യ​സ്ക​ന്റെ ത​ട്ടി​പ്പ്
cancel
camera_alt

പെ​രു​മ്പി​ലാ​വി​ൽ ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ

ആ​ളു​ടെ സി.​സി ടി.​വി ദൃ​ശ്യം

പെ​രു​മ്പി​ലാ​വ്: ഉ​പ​ഭോ​ക്താ​വെ​ന്ന വ്യാ​ജേ​നെ ബ്യൂ​ട്ടി​പാ​ർ​ലു​ക​ളി​ൽ എ​ത്തി മ​ധ്യ​വ​യ​സ്ക​ൻ പ​ണം ത​ട്ടി. പെ​രു​മ്പി​ലാ​വ് സു​റു​മ ബ്യൂ​ട്ടി​പാ​ർ​ല​ർ, അ​ക്കി​ക്കാ​വി​ലെ ഷീ ​ബ്യൂ​ട്ടി പാ​ർ​ല​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ട​മ​ക​ളാ​യ ഷീ​ബ, സ​ജ്ന എ​ന്നി​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​ക​ളാ​യ​ത്. 19ന് ​മ​ക​ളു​ടെ വി​വാ​ഹ​മാ​ണെ​ന്നും അ​തി​ന് മ​ക​ൾ​ക്ക് ബ്യൂ​ട്ടീ​ഷ​ൻ വ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ധ്യ​വ​യ​സ്ക​ൻ ഇ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി​യ​ത്.

ര​ണ്ടി​ട​ത്തും വ്യ​ത്യ​സ്ത പേ​രി​ലാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ഒ​രി​ട​ത്ത് ഇ​സ്മാ​യി​ലും മ​റ്റൊ​രി​ട​ത്ത് സ​ലീം എ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. ഫോ​ൺ ന​മ്പ​റും ന​ൽ​കി. തു​ട​ർ​ന്ന് പു​റ​ത്തു​പോ​യ ഇ​യാ​ൾ അ​ൽ​പ​സ​മ​യം ക​ഴി​ഞ്ഞ് വീ​ണ്ടും തി​രി​കെ​യെ​ത്തി വീ​ട്ടി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ വ​ക​യി​ൽ താ​ഴ​ത്തെ ക​ട​യി​ൽ 500 രൂ​പ ന​ൽ​കാ​ൻ ബാ​ക്കി​യു​ണ്ടെ​ന്നും അ​ത് കൊ​ടു​ക്കാ​ൻ പ​ണം വേ​ണ​മെ​ന്നും കു​റ​ച്ചു​സ​മ​യ​ത്തി​ന​കം തി​രി​കെ ത​രാം എ​ന്നു​പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ര​ണ്ടു​പേ​രി​ൽ​നി​ന്നും 500 രൂ​പ വീ​തം ത​ട്ടി​യെ​ടു​ത്തു.

എ​ന്നാ​ൽ, പി​ന്നീ​ട് നി​ര​വ​ധി ത​വ​ണ ഫോ​ൺ ന​മ്പ​റി​ൽ വി​ളി​ച്ചെ​ങ്കി​ലും എ​ടു​ക്കാ​താ​യ​തോ​ടെ​യാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. ഷീ ​ബ്യൂ​ട്ടി പാ​ർ​ല​റി​ൽ എ​ത്തി​യ ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സ​ജ്ന​യും ഷീ​ബ​യും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudfraud caseCCTV Footagemiddle-aged man
News Summary - fraud in beauty parlors-Middle-aged man caught in cctv
Next Story