14.5 കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍
text_fieldsകല്ലേറ്റുങ്കരയില്‍ കഞ്ചാവുമായി പിടിയിലായ യുവാക്കള്‍
ആളൂര്‍: വിൽക്കാൻ കൊണ്ടുവന്ന 14.5 കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കളെ കല്ലേറ്റുങ്കരയില്‍ പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിക്ക് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ലഹരിവേട്ടക്കായുള്ള പ്രത്യേക അന്വേഷണ സംഘവും ആളൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്.
തൃപ്പൂണിത്തുറ എരൂര്‍ കുന്നറ വീട്ടില്‍ മിഥുന് (മദനന്-26), ചോറ്റാനിക്കര മുളന്തുരുത്തി കരിക്കേത്ത് വീട്ടില്‍ വിമല്‍ (24), കോട്ടയം മുട്ടിച്ചിറ ചെത്തുകുന്നേല്‍ അന്തു (21), തൃപ്പൂണിത്തുറ എരൂര്‍ കൊടുവേലിപറമ്പില്‍ വിഷ്ണു (22) എന്നിവരാണ് കല്ലേറ്റുങ്കര ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്ത് പൊലീസിെൻറ പിടിയിലായത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വിവിധ മാര്‍ഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ്, എല്‍.എസ്.ഡി. തുടങ്ങിയവ എത്തുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് പ്രത്യക സംഘവും പൊലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇവർ അറസ്റ്റിലായത്.
തൃശൂര്‍ റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. സി. ഷാജ് ജോസ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ആളൂര്‍ സി.ഐ. സിബിന്, കൊരട്ടി സി.ഐ. ബി.കെ. അരുണ്‍, തൃശൂര്‍ റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് എസ്.ഐ. മുഹമ്മദ് റാഫി, പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ പി.പി. ജയകൃഷ്ണന്, സി.എ. ജോബ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുന് കൃഷ്ണ, ഉമേഷ്, സോണി സേവ്യര്‍, മാനുവല്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായ പ്രജിത്, ആളൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സുബിന്ത്, പ്രദീപന്, സജിമോന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഒന്നാം പ്രതി മിഥുന് എറണാകുളം ജില്ലയിലെ പൊലീസിനെ ആക്രമിച്ചതടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ കഞ്ചാവ് ഒഡീഷയില്‍നിന്ന് തൃശൂര്‍, എറണാകുളം ജില്ലകളിലേക്ക് മൊത്തവിതരണത്തിന് കൊണ്ടുവന്നതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഉപയോഗിക്കുന്നവരെക്കുറിച്ചും സാമ്പത്തിക സഹായം നല്കുന്നവരേയും വില്‍പ്പന നടത്താന്‍ സഹായിക്കുന്നവരെ കുറിച്ചും അന്വേഷിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

