Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് വിദ്യാർഥികൾക്ക് പരിക്ക്

text_fields
bookmark_border
സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോയും പെട്ടിഓട്ടോയുമാണ് കൂട്ടിയിടിച്ചത്
വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് വിദ്യാർഥികൾക്ക് പരിക്ക്
cancel
camera_alt

കൈ​പ​റ​മ്പിൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ഓ​ട്ടോ

കേച്ചേരി: കൈപറമ്പിലെ തലക്കോട്ടുകര റോഡിൽ അമ്പലത്തിനുസമീപം പെട്ടിഓട്ടോറിക്ഷയും സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. തൃശൂർ പാറമേക്കാവ് ദേവസ്വം സ്കൂളിലെ വിദ്യാർഥികളായ കൈപ്പറമ്പ് സ്വദേശികളായ നെല്ലിക്കൽ വീട്ടിൽ ആരാധ്യ (7), ആര്യൻ (8), തലക്കോട്ടുകര മാമ്പറമ്പിൽ മാനസ (14), എടക്കളത്തൂർ ചീരോത്ത് ശ്രീഹരി (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കേച്ചേരി ആക്ട്സ് പ്രവർത്തകരാണ് അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അപകടം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four students injured in vehicle collision
Next Story