ചെറായിയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ
text_fieldsചെറായിയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ അറസ്റ്റിലായവർ
പുന്നയൂർക്കുളം: ചെറായിയിൽ അണ്ടത്തോട് ചാലിൽ നിഷാദിന് കുത്തേറ്റ സംഭവത്തിൽ ഇരു സംഘത്തിൽ നിന്നും നാലുപേർ അറസ്റ്റിൽ. ചെറായി നാലകത്ത് ഷഫീർ (27), പാലപ്പെട്ടി ചോഴിയാരകത്ത് ഷാഹുൽ ഹമീദ് (26), അയിരൂർ തോണിക്കടവിൽ സലീം (30), തങ്ങൾപ്പടി 310 റോഡ് മാളിയേക്കൽ താരിഖ് (18) എന്നിവരെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. ചെറായിയിൽ രണ്ട് സംഘങ്ങൾ ചേർന്ന് കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് നാലിനുണ്ടായ തർക്കത്തെ തുടർന്ന് അണ്ടത്തോട് ചാലിൽ നിഷാദിനാണ് (34) കുത്തേറ്റത്.
സാരമായി പരുക്കേറ്റ ഇയാൾ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരാതിയിൽ ഷഫീർ, സലീം എന്നിവരെയും ഷഫീറിന്റെ പരാതിയിൽ ഷാഹുൽ ഹമീദ്, താരിഖ് എന്നിവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

