ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
text_fieldsമരത്താക്കര പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച വാൻ
ഒല്ലൂർ: മരത്താക്കര പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. വാൻ ഡ്രൈവർ പൊന്നൂക്കര സ്വദേശി പ്രബിനെ (28) വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളെ ഒല്ലൂരിലെ ആക്ടസ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. പരിക്ക് പറ്റിയ ബസിലെ മൂന്ന് യാത്രക്കാരും ചികിത്സ നേടി. ബുധനാഴ്ച രാത്രി 9.30ഓടെയായിരുന്നു അപകടം. വാൻ ദേശീയപാതയിലേക്കും കോഴിക്കോട്ടേക്ക് പോകുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാർ ഒല്ലൂരിലെ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ വരുകയുമായിരുന്നു. തൃശൂരിൽനിന്ന് അഗ്നിശമന സേനയും ഒല്ലൂർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

