Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആഡംബര കാറിൽ...

ആഡംബര കാറിൽ കൊണ്ടുവന്ന വിദേശമദ്യം പിടികൂടി; രണ്ട്​ പേർ അറസ്​റ്റിൽ

text_fields
bookmark_border
liquor smuggling 05-05
cancel
camera_alt

വിദേശമദ്യവുമായി പിടിയിലായ പ്രതികൾ

മ​ണ്ണു​ത്തി: ആ​ഡം​ബ​ര കാ​റി​ൽ കൊ​ണ്ടു​വ​ന്ന 85 കു​പ്പി വി​ദേ​ശ​മ​ദ്യം തൃ​ശൂ​ര്‍ എ​ക്‌​സ​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്​​പെ​ക്​​ട​ർ എം. ​സു​രേ​ഷും സം​ഘ​വും ചേ​ർ​ന്ന്​ പി​ടി​കൂ​ടി.

ത​മി​ഴ്‌​നാ​ട്ടി​ല്‍ വി​ൽ​പ​ന​ക്കു​ള്ള വി​ദേ​ശ​മ​ദ്യ​മാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ചി​റ​ക്കേ​കോ​ട് സ്വ​ദേ​ശി ജി​തി​ന്‍ (31), ശ്രീ​ജി​ത്ത് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ര്‍ന്നാ​ണ്​ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശേ​ധ​ന ന​ട​ത്തി​യ​ത്.

കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​െൻറ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത്​ ബാ​റു​ക​ൾ പൂ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ല്‍ വി​ല​ക്ക് വി​ൽ​ക്കാ​നാ​ണ്​ മ​ദ്യം കൊ​ണ്ടു​വ​ന്ന​ത്. പി​ടി​യി​ലാ​യ​വ​ര്‍ ക​ണ്ണി​ക​ള്‍ മാ​ത്ര​മാ​ണെ​ന്നും കൂ​ടു​ത​ല്‍ പേ​രെ കി​ട്ടാ​നു​ണ്ടെ​ന്നും എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ പ്രി​വ​ൻ​റി​വ്​ ഓ​ഫി​സ​ര്‍ എ.​ബി. പ്ര​സാ​ദ്, സി.​ഇ.​ഒ കി​ഷോ​ര്‍ കൃ​ഷ്​​ണ, മ​ണി​ദാ​സ്, ഡ്രൈ​വ​ര്‍ സം​ഗീ​ത് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor smugglingmannuthy
News Summary - forign liquor smuggling two arrested
Next Story