Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒന്നര ലക്ഷം രൂപയുടെ...

ഒന്നര ലക്ഷം രൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി

text_fields
bookmark_border
ഒന്നര ലക്ഷം രൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി
cancel
camera_alt

വാ​ടാ​ന​പ്പ​ള്ളി സെ​ന്റ​റി​ലെ ഡ്യൂ​ട്ടി പെ​യ്ഡ് ഷോ​പ്പി​ൽ

എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

വാ​ടാ​ന​പ്പ​ള്ളി: ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ വി​ൽ​പ​ന​ക്ക് അ​നു​മ​തി​യി​ല്ലാ​ത്ത ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ നി​ർ​മി​ത സി​ഗ​ര​റ്റു​ക​ൾ വാ​ടാ​ന​പ്പ​ള്ളി റേ​ഞ്ച് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. നി​യ​മ​പ്ര​കാ​ര​മു​ള്ള മു​ന്ന​റി​യി​പ്പോ നി​ർ​​ദേ​ശ​ങ്ങ​ളോ പ്രി​ന്റ് ചെ​യ്യാ​തെ അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ​ന ന​ട​ത്താ​ൻ എ​ത്തി​ച്ച സി​ഗ​ര​റ്റു​ക​ൾ വാ​ടാ​ന​പ്പ​ള്ളി സെ​ന്റ​റി​ലെ ഐ​റ്റം​സ് ഡ്യൂ​ട്ടി പെ​യ്ഡ് ഷോ​പ്പി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

വാ​ടാ​ന​പ്പ​ള്ളി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. സ​ച്ചി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വി​ൽ​പ​ന​ക്ക് വെ​ച്ചി​രു​ന്ന വി​ദേ​ശ നി​ർ​മി​ത സി​ഗ​ര​റ്റു​ക​ളി​ൽ കോ​ട്പ നി​യ​മ​പ്ര​കാ​ര​മു​ള്ള മു​ന്ന​റി​യി​പ്പ് ലേ​ബ​ൽ പ​തി​ച്ചി​രു​ന്നി​ല്ല. ഇ​വ​ക്ക് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ വി​ൽ​പ​ന​ക്ക് അ​നു​മ​തി​യി​ല്ലെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ട​യു​ട​മ വ​ലി​യ​ക​ത്ത് വീ​ട്ടി​ൽ സൈ​ഫു​ദ്ദീ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു.

വി​വി​ധ ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള സി​ഗ​ര​റ്റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ തു​ട​ർ​ന​ട​പ​ടി​ക്ക് വാ​ടാ​ന​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് കൈ​മാ​റി. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ കെ.​ആ​ർ. ഹ​രി​ദാ​സ്, സി​വി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജെ​യ്‌​സ​ൺ പി. ​ദേ​വ​സി, അ​നീ​ഷ് പോ​ൾ, രാ​ജേ​ഷ്, ര​തീ​ഷ് കു​മാ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedForeigncigarettes
News Summary - Foreign made cigarettes worth one and a half lakh rupees seized
Next Story