പുത്തൻചിറയിൽ വീടുകൾ വെള്ളക്കെട്ടിൽ
text_fieldsപുത്തൻചിറയിൽ കനത്ത മഴയിൽ വെള്ളക്കെട്ടിലായ വീടുകൾ
മാള: കനത്ത മഴയിൽ പുത്തൻചിറയിൽ വീടുകൾ വെള്ളക്കെട്ടിലായി. പുത്തൻചിറ പിണ്ടാണി പടിഞ്ഞാറെ മിച്ചഭൂമി റോഡിലെ വീടുകളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. വാഴയ്ക്കാമഠം ഖലീൽ റഹ്മാൻ, കാരക്കാട്ട് മഠം ഉണ്ണികൃഷ്ണൻ, പെരുമ്പിള്ളി വിലാസിനി, തോപ്പു വളപ്പിൽ ഉണ്ണികൃഷ്ണൻ, പുതിയേടത്ത് ബാബു, പാറയത്ത് ചന്ദ്രവല്ലി, പുല്ലാർ കാട്ടിൽ ഗോപാലകൃഷ്ണൻ എന്നിവരുടെ വീടുകളിലേക്ക് വെള്ളം കയറി.
ചെങ്ങമത തോടിൽ സ്വകാര്യ വ്യക്തി ചെമ്മീൻകെട്ട് ഒറ്റ പ്ലോട്ട് ആക്കുന്നതിന് വേണ്ടി പഞ്ചായത്ത് തോട് ഗതിമാറ്റി വിട്ടതാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആരോപണമുണ്ട്. എല്ലാവർഷവും വെള്ളം നിറയുമ്പോൾ പഞ്ചായത്ത് അധികൃതർ സ്ഥലത്ത് വന്നുനോക്കി പോകുകയാണ് പതിവ്. ശാശ്വത പരിഹാരം ശാസ്ത്രീയമായി കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് മുൻ പഞ്ചായത്ത് അംഗം പി.സി. ബാബു ആവശ്യപ്പെട്ടു.