ബാലികയെ പീഡിപ്പിച്ച കേസിൽ കഠിന തടവ്
text_fieldsതൃശൂർ: അഞ്ചുവയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിലെ പ്രതി പെരിങ്ങാവ് വാട്ടര് വീട്ടിൽ അശോകന് (46) ഏഴുവർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും വിധിച്ചു. പോക്സോ നിയമം 10, 9 വകുപ്പുകള് പ്രകാരം തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷല് കോടതി ജഡ്ജി ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. പിഴയടക്കുന്ന തുക പീഡനത്തിനിരയായ കുട്ടിക്ക് നല്കണമെന്നും അല്ലാത്ത പക്ഷം പ്രതി ആറുമാസം കൂടുതല് കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിലുണ്ട്.
2015ലാണ് കേസിനാസ്പദമായ സംഭവം. ജന്മനാ വൈകല്യമുള്ള കുഞ്ഞിനെയാണ് പ്രതി പീഡിപ്പിച്ചത്. തുടര്ന്ന് വിയ്യൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകള് ഹാജരാക്കുകയും ചെയ്തു. പ്രതി ഭാഗത്തുനിന്ന് ഡോക്ടറെയും സാക്ഷിയായി വിസ്തരിച്ചു.
പേരാമംഗലം സർക്കിൾ ഇൻസ്പെക്ടർ പി.സി. ബിജുകുമാർ കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ സി.പി.ഒ മാരായ പി.ആർ. ഗീത, കെ. മണികണ്ഠൻ എന്നിവർ പ്രോസിക്യൂഷൻ സഹായികളായി പ്രവർത്തിച്ചു. പ്രോസിക്യൂഷനു വേണ്ടി തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

