വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരന് പരിക്ക്
text_fieldsപുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ആകാശ് മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിൽ
അതിരപ്പിള്ളി: വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരന് പരിക്കേറ്റു. ഝാർഖണ്ഡ് സ്വദേശി ബിഫല്യ മഹിലിന്റെ മകൻ ആകാശിനാണ് പരിക്കേറ്റത്.
ശംഖിലി റോഡ് എസ്റ്റേറ്റിൽ ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. തേയിലത്തോട്ടത്തിലെ തൊഴിലാളികൾ ആണ് ബിഫല്യയും ഭാര്യയും. പുഴയിൽനിന്ന് വെള്ളം എടുക്കാൻ പോകുമ്പോഴായിരുന്നു കുട്ടിയുടെ നേർക്ക് പുലിയുടെ ആക്രമണം. സമീപത്തെ തേയിലത്തോട്ടത്തിൽ പതുങ്ങിനിന്ന പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു. മറ്റു തൊഴിലാളികളുൾപ്പെടെയുള്ളവര് ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോയി. ആകാശിന്റെ പരിക്ക് ഗുരുതരമല്ല. കൈക്ക് പരിക്കേറ്റ കുട്ടിക്ക് വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

