Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസും പെട്ടി ഓട്ടോയും...

ബസും പെട്ടി ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

text_fields
bookmark_border
ബസും പെട്ടി ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്
cancel

പെരുമ്പിലാവ്: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. പെരുമ്പിലാവ് അറക്കൽ സ്റ്റോപ്പിന് സമീപത്ത് ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് സ്വകാര്യ ബസും പെട്ടി ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചത്.

ബൈക്ക് യാത്രികരായ മയിൽകോണം ചെങ്ങമാങ്കലം വീട്ടിൽ സുദേവ് (21), കട്ടിൽ മാടം എച്ചാറം വീട്ടിൽ അനിൽകുമാർ (40), പെട്ടി ഓട്ടോ യാത്രികരായ തൃത്താല പടിഞ്ഞാറെ പീടികയിൽ മുഹമ്മദ് ബഷീർ (48), ഞാങ്ങാട്ടിരി തെക്കുംകര വളപ്പിൽ യൂസഫ് (57), ബസ് യാത്രികൻ കട്ടിൽ മാടം ചെറുകാട്ടിൽ വേലായുധൻ (48) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ല. അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ മുന്നിൽ പോകുന്ന പെട്ടി ഒട്ടോയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട പെട്ടി ഓട്ടോ ബൈക്കിൽ ഇടിച്ച് മറിഞ്ഞു. അപകടത്തിൽപെട്ട മൂന്ന് വാഹനങ്ങളും കുന്നംകുളം ഭാഗത്തേക്കാണ് പോയിരുന്നത്. ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident casePerumbilav
News Summary - Five people were injured in a collision between a bus, a box auto and a bike
Next Story