കേച്ചേരിയിൽ വീണ്ടും വീടുകയറി ആക്രമണം; അഞ്ചുപേർക്ക് പരിക്ക്
text_fieldsrepresentative image
കേച്ചേരി: മണലി തെങ്ങിൽ വീടുകയറി ആക്രമണം. ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. വെട്ടേറ്റയാൾക്ക് ഗുരുതര പരിക്ക്. മണലി തെങ്ങിൽ കോട്ടപ്പറമ്പിൽ വീട്ടിൽ ഹനീഫ (56), മക്കളായ മുത്തലിബ് (19), ഫനിത (18), നൗഫിയ (25), ഭർത്താവ് റംഷീദ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ മുത്തലിബിന് വെട്ടേറ്റു. പരിക്കേറ്റവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മണലി തെങ്ങിലെ താമസക്കാരനായ ഷെമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.