ആയുധവും എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിൽ
text_fieldsതൃശൂർ: വിൽപനക്കായി കൊണ്ടുവന്ന മൂന്നു ഗ്രാം എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിൽ. ആനക്കല്ല് സ്വദേശികളായ തോണിവളപ്പിൽ അഭിലാഷ് (36), അയിനിക്കുന്നൻ അനിരുദ്ധ് (20), പാലക്കാട് മന്തക്കാട് കണ്ണൻകളത്തിൽ മനുപ്രസാദ് (27), പെരിന്തൽമണ്ണ തൂത വീട്ടിക്കുന്നത്ത് കിരൺ ദേവ് (24), ചിറ്റിശ്ശേരി കണ്ണോതട വിഷ്ണുജിത്ത് (28) എന്നിവരെയാണ് ആനക്കല്ലിൽനിന്ന് നെടുപുഴ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം അസി. സബ് ഇൻസ്പെക്ടർ സുനിലും സംഘവും നൈറ്റ് പട്രോളിങ്ങിനിടെ സംശയം തോന്നി പരിശോധിച്ചതിലാണ് വാഹനത്തിൽനിന്ന് എം.ഡി.എം.എയും പിസ്റ്റൾ രൂപത്തിലുള്ള ആയുധവും കണ്ടെടുത്തത്. രാസലഹരിയുടെ ഉറവിടത്തെകുറിച്ച അന്വേഷത്തിലാണെന്നും ആയുധത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തി കൂടുതൽ വ്യക്തമാക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

