Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകനോലി കനാലിലേക്ക്...

കനോലി കനാലിലേക്ക് മലിനജലമൊഴുക്കി വീണ്ടും മത്സ്യക്കുരുതി; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

text_fields
bookmark_border
കനോലി കനാലിലേക്ക് മലിനജലമൊഴുക്കി വീണ്ടും മത്സ്യക്കുരുതി; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
cancel
camera_alt

ക​നോ​ലി ക​നാ​ലി​ലെ കൂ​ട് കൃ​ഷി​യി​ട​ങ്ങ​ളി​ൽ കൂ​ട്ട​ത്തോ​ടെ ച​ത്ത ക​രി​മീ​ൻ

മ​തി​ല​കം: ബ​ണ്ട് പൊ​ട്ടി​ച്ച് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ​തി​നെ​തു​ട​ർ​ന്ന് ക​നോ​ലി ക​നാ​ലി​ൽ വീ​ണ്ടും മ​ത്സ്യ​ക്കു​രു​തി. കൂ​ടു​കൃ​ഷി​യി​ലെ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ന്തി​യ​ത് ക​ണ്ണീ​ർ​കാ​ഴ്ച​യാ​യി. ആ​യി​ര​ക്ക​ണ​ക്കി​ന് മ​ത്സ്യ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു. ബ​ണ്ട് വ​ഴി ഒ​ഴു​കി​യെ​ത്തി​യ മാ​ലി​ന്യ​ത്തോ​ടൊ​പ്പം വ​ൻ​തോ​തി​ൽ മ​ത്സ്യ​ങ്ങ​ളും ച​ത്ത​തോ​ടെ ക​നാ​ൽ ജ​ലം പ​ല​യി​ട​ങ്ങ​ളി​ലും ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി.

പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ബ​ണ്ടു​ക​ൾ തു​റ​ന്ന​തോ​ടെ ഷ​ൺ​മു​ഖം ക​നാ​ലി​ലൂ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ മ​ലി​ന​ജ​ലം ക​നോ​ലി പു​ഴ​യി​ലേ​ക്ക് ക​ല​ർ​ന്ന​താ​ണ് മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ന്താ​ൻ കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മ​തി​ല​കം, പ​ടി​യൂ​ർ, ശ്രീ​നാ​രാ​യ​ണ​പു​രം, വെ​ള്ളാ​ങ്ക​ല്ലൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​നോ​ലി ക​നാ​ലി​ലാ​ണ് മ​ലി​ന​ജ​ലം ക​ല​ർ​ന്ന​ത്. ഇ​തോ​ടെ പു​ഴ​യി​ൽ കൂ​ടു​കെ​ട്ടി മ​ത്സ്യ കൃ​ഷി ചെ​യ്തി​രു​ന്ന ക​ർ​ഷ​ക​രു​ടെ 14 ഓ​ളം കൂ​ട് കൃ​ഷി​യി​ലെ മ​ത്സ്യ​ങ്ങ​ളാ​ണ് ച​ത്തൊ​ടു​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മു​ത​ലാ​ണ് സം​ഭ​വം.

14 കൂ​ടു​ക​ളി​ലാ​യി വ​ള​ർ​ത്തി​യി​രു​ന്ന ക​രി​മീ​ൻ, കാ​ളാ​ഞ്ചി തു​ട​ങ്ങി​യ​വ​യാ​ണ് ച​ത്ത​ത്. ഒ​രു കി​ലോ​യോ​ളം വ​രെ തൂ​ക്ക​മു​ള്ള മി​നു​ക​ളാ​ണ് കൂ​ട്ട​ത്തോ​ടെ ന​ശി​ച്ച​ത്. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ള​വെ​ടു​ക്കാ​നി​രു​ന്ന​താ​ണെ​ന്നും മ​ലി​ന​ജ​ലം മൂ​ലം തെ​ങ്ങ് കൃ​ഷി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ക്ക് നാ​ശം സം​ഭ​വി​ക്കു​ന്ന​താ​യും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. മു​മ്പും സ​മാ​ന​രീ​തി​യി​ൽ ബ​ണ്ട് പൊ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, സ​ർ​ക്കാ​രി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. പു​ഴ​യി​ൽ നി​ന്നു​ള്ള ജ​ലം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും, ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കു​ഫോ​സ് ര​ജി​സ്ട്രാ​ർ ഡോ. ​ദി​നേ​ശ് കൈ​പ്പി​ള്ളി, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി. ​സീ​മ, എ​ഫ്.​ഇ.​ഒ സ​മി​ത, എ.​എ​ഫ്.​ഇ.​ഒ സീ​ന അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. കൂ​ട് മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് സു​മ​തി സു​ന്ദ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishcanoli canalsewage flowedThrissur
News Summary - Fish kills again after sewage flows into Cannoli Canal; Losses in lakhs
Next Story