സൂപ്പർ മാർക്കറ്റിൽ തീപിടിത്തം
text_fieldsചെന്ത്രാപ്പിന്നിയിൽ തീപിടിത്തമുണ്ടായ സൂപ്പർ മാർക്കറ്റ്
ചെന്ത്രാപ്പിന്നി: പാചകവാതകം ചോർന്ന് തീപിടിത്തം. അവസരോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. ചെന്ത്രാപ്പിന്നി ചുപ്പി മാളിൽ പ്രവർത്തിക്കുന്ന ഡിന്നീസ് സൂപ്പർ മാർക്കറ്റിന്റെ സ്റ്റോർ റൂമിനാണ് തീപിടിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
സൂപ്പർ മാർക്കറ്റിലെ ജീവനക്കാർ ചായ തിളപ്പിക്കുന്നതിന് ഗ്യാസ് അടുപ്പ് കത്തിച്ചപ്പോഴാണ് തീപിടിത്തമുണ്ടായത്. സ്റ്റോർ റൂമിലെ പലചരക്ക് സാധനങ്ങളിലേക്കും തീ ആളിപ്പടർന്നു. ഉടൻ തൊട്ടടുത്ത ബ്യൂട്ടിപാർലറിലെ തൊഴിലാളി ഗ്യാസ് സിലിണ്ടർ പുറത്തേക്ക് വലിച്ചിട്ട് തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. തീയണക്കാൻ ശ്രമിക്കുന്നതിനിടെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്ക് നിസ്സാര പരിക്കേറ്റു. നാട്ടികയിൽനിന്ന് അഗ്നിരക്ഷാസേനയും കയ്പമംഗലം പൊലീസും സ്ഥലത്തെത്തിയിരുന്നു. അവസരോചിതമായി ഇടപെട്ട് തീയണക്കാൻ ശ്രമിച്ച ജീവനക്കാരെ എസ്.ഐ കൃഷ്ണപ്രസാദ് അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

