വൈദ്യുതി ലൈനിൽനിന്ന് തീ പടർന്ന്; വയ്ക്കോൽ ലോറി കത്തിനശിച്ചു
text_fieldsഅടാട്ട് കുറൂർ പാറ തിരുത്തുംപടവ് കോളിൽ വയ്ക്കോൽ കയറ്റിയ ലോറിക്ക് തീ പിടിച്ചപ്പോൾ
അമലനഗർ: വൈദ്യുതി ലൈനിൽനിന്ന് തീ പടർന്ന് വയ്ക്കോൽ കയറ്റിയ ലോറി കത്തി നശിച്ചു. അടാട്ട് കുറൂർ പാറ തിരുത്തുംപടവ് കോളിൽ വ്യാഴാഴ്ച വൈകീട്ട് 3.30നായിരുന്നു സംഭവം.
വയ്ക്കോൽ കയറ്റി പോകുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് തീപ്പൊരി വീഴുകയായിരുന്നു. തീപിടിച്ചതോടെ ഡ്രൈവർ ഇറങ്ങിയോടി. മിനിലോറി പൂർണമായും കത്തി നശിച്ചു.
തൃശൂരിൽനിന്ന് അഗ്നിശമന സേനയെത്തി തീ കെടുത്തുകയായിരുന്നു. ഫയർ സ്റ്റേഷനിലെ സീനിയർ െറസ്ക്യൂ ഓഫിസർ ബി. ഹരികുമാറിെൻറ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീയണച്ചത്. പാടത്തിന് നടുവിലായതിനാൽ തീയണക്കാൻ ഏറെ പ്രയാസപ്പെട്ടു. പേരാമംഗലം പൊലീസും സ്ഥലത്തെത്തിയിരുന്നു.

