ഇഡ്ഡലിപ്പാത്രത്തിന്റെ ദ്വാരത്തില്‍ കൈവിരലുകള്‍ കുടുങ്ങി; അഞ്ച് വയസ്സുകാരിക്ക് അഗ്നിരക്ഷാസേന രക്ഷകരായി
text_fieldsമാള: ഇഡ്ഡലിപ്പാത്രത്തിന്റെ ദ്വാരത്തില്‍ കൈവിരലുകള്‍ കുടുങ്ങിയ അഞ്ച് വയസ്സുകാരിക്ക് ഗ്നിരക്ഷാ സേന രക്ഷകരായി. പാത്രം മുറിച്ച് വിരലുകള്‍ പുറത്തെടുത്തു. കോട്ടമുറി പുന്നക്കപറമ്പില്‍ നിഖിലിന്റെ മകള്‍ നിഖേതയുടെ വിരലുകളാണ് ഇഡലിപ്പാത്രത്തിന്റെ ദ്വാരത്തില്‍ കുടുങ്ങിയത്. വിരലുകൾക്ക് മുറിവുസംഭവിക്കുകയും നീരുവെച്ചതോടെ ഊരിയെടുക്കാന്‍ പറ്റാതെയും വന്നു.
ഇതോടെയാണ് രക്ഷിതാക്കള്‍ കുട്ടിയെ മാള ബിലീവേഴ്‌സ് എന്‍.സി.എച്ച് മെഡിസിറ്റിയില്‍ എത്തിച്ചത്. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നിരക്ഷ സേന ഏറെ നേരത്തേ ശ്രമഫലമായി കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ച് നീക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ നല്‍കി വിട്ടയച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. റസിഡന്റ് മെഡിക്കൽ ഓഫിസർ ഡോ. ജെന്റോ തോമസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡിക്‌സൺ മാത്യു, ഉദ്യോഗസ്ഥരായ ഷഫീഖ്, എം.ആർ. അരുൺ, പി.എസ്. അഹിൽ, അഖിൽ ടി. ബാബു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

