Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഖത്തറിലെ സാമ്പത്തിക...

ഖത്തറിലെ സാമ്പത്തിക ഇടപാട്: പുന്നയൂർക്കുളത്ത് വീടിന്​ നേരെ ആക്രമണം

text_fields
bookmark_border
house attacked
cancel
camera_alt

പു​ന്നൂ​ക്കാ​വ് കോ​റോ​ത്ത​യി​ല്‍ പ​ള്ളി റോ​ഡി​ൽ കാ​ഞ്ഞി​ര​പ്പു​ള്ളി പ​ര​പ്പൂ​ര​യി​ല്‍ മു​നീ​റി​െൻറ വീ​ടി​ന്​ നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ജ​ന​ൽ​ചി​ല്ലു​ക​ൾ

പു​ന്ന​യൂ​ർ​ക്കു​ളം: ഖ​ത്ത​റി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പി​ൻ​വ​ലി​ക്കാ​ത്ത​തി​ന് പു​ന്നൂ​ക്കാ​വ് കോ​റോ​ത്ത​യി​ല്‍ പ​ള്ളി റോ​ഡി​ൽ വീ​ടി​ന്​ നേ​രെ ആ​ക്ര​മ​ണം. 10 ജ​ന​ല്‍ ചി​ല്ലും മു​റ്റ​ത്ത് നി​ര്‍ത്തി​യി​ട്ട സ്‌​കൂ​ട്ട​റും ബൈ​ക്കും അ​ടി​ച്ചു​ത​ക​ര്‍ത്തു. കാ​ഞ്ഞി​ര​പ്പു​ള്ളി പ​ര​പ്പൂ​ര​യി​ല്‍ മു​നീ​റി​െൻറ വീ​ടാ​ണ് ആ​ക്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്​​ച പു​ല​ര്‍ച്ച നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​െൻറ സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ല്‍ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി ബി​ന്‍ഷാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം പെ​രി​യ​മ്പ​ല​ത്ത് യു​വാ​വി​െൻറ വീ​ട് ആ​ക്ര​മി​ച്ച​തി​ലും ബി​ന്‍ഷാ​ദ് ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ട്. ഖ​ത്ത​റി​ല്‍ പ്ര​വാ​സി​യാ​യ മു​നീ​റും ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടാ​ണ് ആ​ക്ര​മ​ണ​ത്തി​ന്​ കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പ​ണം ന​ല്‍കാ​നു​ള്ള ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക്കെ​തി​രെ മു​നീ​ര്‍ ഖ​ത്ത​റി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​യാ​ളും മ​റ്റ് ചി​ല​രും ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി മു​നീ​ര്‍ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന്​ ഒ​ത്താ​ശ ചെ​യ്ത​തെ​ന്ന്​ സം​ശ​യി​ക്കു​ന്ന ആ​ല്‍ത്ത​റ​യി​ലെ ഏ​താ​നും പേ​ര്‍ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സം​ഭ​വ​സ​മ​യ​ത്ത് മു​നീ​റി​െൻറ പി​താ​വ് അ​ബു ഹാ​ജി​യും സ​ഹോ​ദ​ര​ന്‍ ബാ​സി​ത്തും കു​ടും​ബ​വും മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​ബ്​​ദം കേ​ട്ട് ഇ​വ​ര്‍ ഒ​ച്ച​െ​വ​ച്ച​തോ​ടെ അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HOUSE ATTACKEDHome invasion
News Summary - Financial deal in Qatar: Attack on a house in Punnayoorkulam
Next Story