ഒടുവിൽ അധികൃതർ കാന കണ്ടു
text_fieldsപുല്ലൂറ്റ് വി.കെ. രാജൻ മെമോറിയൽ സ്കൂൾ പരിസരത്ത് താൽക്കാലിക സംരക്ഷണമൊരുക്കുന്നു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ - തൃശൂർ റോഡിൽ പുല്ലൂറ്റ് വി.കെ. രാജൻ മെമോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ തുറന്നുകിടന്ന കാന താൽക്കാലികമായി സുരക്ഷിതമാക്കി. വശങ്ങളിൽ സംരക്ഷണ ഭിത്തി സ്ഥാപിച്ചാണ് റോഡ് നിർമാണ കമ്പനി സുരക്ഷ ഒരുക്കിയത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഭീഷണിയായ തുറന്ന കാനയെക്കുറിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വിഷയം പി.ടി.എയുടെ നേതൃത്വത്തിൽ വി.ആർ. സുനിൽ കുമാർ എം.എൽ.എയുടെയും കലക്ടറുടെയും ശ്രദ്ധയിൽപെടുത്തി. റോഡ് പണി ആരംഭിച്ച കഴിഞ്ഞ അധ്യയന വർഷം മുതൽ പി.ടി.എ പ്രശ്ന പരിഹാരത്തിനുള്ള ശ്രമത്തിലായിരുന്നു. കാനകൾ സ്ലാബുകളിട്ട് മൂടിയാലെ ശാശ്വത പരിഹാരം ആവുകയുള്ളൂവെന്നും ഇതുസംബന്ധിച്ച് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും പി.ടി.എ പ്രസിഡന്റ് ടി.എ. നൗഷാദ് പറഞ്ഞു.

