വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറോട് അപമര്യാദ; സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്പെൻഷൻ
text_fieldsതൃശൂർ: ഫോറസ്റ്റ് സ്റ്റേഷനിലെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറോട് അപമര്യാദയായി പെരുമാറിയ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.
ചാലക്കുടി ഡിവിഷനിലെ പരിയാരം റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.ടി. ഹരിപ്രസാദ്, ഇ. താജുദ്ദീൻ എന്നിവരെയാണ് തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ആർ. അനൂപ് സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും മോശമായി പെരുമാറുന്നുവെന്നും വനിത ജീവനക്കാരി ചാലക്കുടി ഡിവിഷനിലെ ആഭ്യന്തര പരാതി കമ്മിറ്റിക്ക് മുമ്പാകെ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആരോപണം ശരിവെച്ചാണ് ശിക്ഷനടപടി സ്വീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

