കോൺഗ്രസ് ദുർബലമാകുമ്പോൾ ഫാഷിസം വളരുന്നു-എൻ.കെ. പ്രേമചന്ദ്രൻ എം.പി
text_fieldsജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സിയില്‍ സംഘടിപ്പിച്ച ഇന്ദിര അനുസ്മരണവും ‘ഫാഷിസത്തിനെതിരെ
മതേതര ബദല്‍’ വിഷയത്തിലെ സെമിനാറും എന്‍.കെ.
പ്രേമചന്ദ്രന്‍ എം.പി ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ: പുരോഗമന, സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ കോണ്‍ഗ്രസിനെയും രാജ്യത്തെയും ഇന്ദിരാഗാന്ധി നയിച്ചതാണ് ജനങ്ങളെ ഇന്ദിര പക്ഷത്തേക്ക് എത്തിച്ചതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ബാങ്ക് ദേശസാത്കരണവും പ്രിവി പേഴ്സ് നിര്‍ത്തലാക്കിയതും പരിസ്ഥിതി നിയമങ്ങളും ഈ മുന്നേറ്റത്തിന്‍റെ വലിയ ഉദാഹരണങ്ങളാണ്.
കോണ്‍ഗ്രസ് തളര്‍ന്നാല്‍ മാത്രമേ ഫാഷിസത്തിന് വളരാനാവൂ. അതിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര അനുസ്മരണവും 'ഫാഷിസത്തിനെതിരെ മതേതര ബദല്‍' സെമിനാറും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രഡിഡന്‍റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ടി.എന്‍. പ്രതാപന്‍ എം.പി, എം.പി. വിന്‍സെന്‍റ്, ടി.വി. ചന്ദ്രമോഹന്‍, പി.എ. മാധവന്‍, ഒ. അബ്ദുറഹിമാൻകുട്ടി, പത്മജ വേണുഗോപാല്‍, എം.പി. ജാക്സണ്‍, ജോസഫ് ടാജറ്റ്, സുനില്‍ അന്തിക്കാട്, രാജേന്ദ്രന്‍ അരങ്ങത്ത്, സി.എസ്. ശ്രീനിവാസന്‍, ഐ.പി. പോള്‍, ഷാജി കോടങ്കണ്ടത്ത്, സുന്ദരന്‍ കുന്നത്തുള്ളി, കെ.എച്ച്. ഉസ്മാന്‍ഖാന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ദിരാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെയും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് അനുസ്മരണം തുടങ്ങിയത്