വെള്ളത്തിനായി കൊരട്ടിച്ചാലിലേക്ക് കർഷകരുടെ ഉത്രാടപ്പാച്ചിൽ
text_fieldsഉറവ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം
കൊരട്ടി: വെള്ളത്തിന് വേണ്ടി കർഷകർ കൊരട്ടിച്ചാലിലേക്ക് ഉത്രാടപ്പാച്ചിൽ നടത്തി. തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും കൊരട്ടിച്ചാൽ തണ്ണീർത്തട സംരക്ഷണ നവീകരണപദ്ധതി പുനഃസ്ഥാപിക്കാനും വേണ്ടി ഉറവ് പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ ഒത്തുകൂടി കൈകോർത്ത് പ്രതിജ്ഞയെടുത്തു.
അഞ്ചുകോടി രൂപയുടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതി കൈയേറ്റക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി അധികാരികൾ ഉപേക്ഷിച്ചിരിക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തി. അന്നമനട, കാടുകുറ്റി പഞ്ചായത്തുകളിലായി 18 ഏക്കർ പുറമ്പോക്കിലെ ജലസംഭരണ പദ്ധതിയാണ് ബലിയാടായത്.
പ്രതിഷേധത്തിന്റെ ഭാഗമായി കർഷകരും പരിസ്ഥിതി പ്രവർത്തകരും ചങ്ങല തീർത്തു. പ്രതിഷേധച്ചങ്ങല ഉറവ് പരിസ്ഥിതി സമിതി പ്രസിഡന്റ് സാജൻ പി.എസ്. ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജീവ് വർമ, ട്രഷറർ ഇ.എൽ. ജോർജ്, ടി.കെ. മഹേന്ദ്രൻ, പി.എം. തോമസ്, ഡിക്സൺ വർഗീസ്, കെ.വി. അനിൽ, എം.ഡി. സിവി, എ.കെ. മോഹനൻ, സി.എ. രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

