Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടി.​എ​ൻ....

ടി.​എ​ൻ. പ്ര​താ​പ​നെ​തി​രെ ക​ള്ള​പ്ര​ചാ​ര​ണം ജാ​ള്യ​ത മ​റ​ക്കാ​ൻ -കോ​ൺ​ഗ്ര​സ്

text_fields
bookmark_border
tn prathapan
cancel

തൃ​ശൂ​ർ: ടോ​ൾ​കൊ​ള്ള​ക്കും ബാ​ങ്ക് ത​ട്ടി​പ്പി​നും കൂ​ട്ടു​നി​ന്ന​തി​ന്‍റെ ജാ​ള്യ​ത മ​റ​ക്കാ​നാ​ണ് ടി.​എം. പ്ര​താ​പ​ൻ എം.​പി​ക്കെ​തി​രെ സി.​പി.​എം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ്.

ക​ള്ള​പ്പ​ണം പ​ങ്കി​ട്ടെ​ടു​ക്കു​മ്പോ​ൾ ഞ​ങ്ങ​ൾ ഒ​ന്നാ​ണ് എ​ന്ന് പ​റ​യു​ന്ന​താ​ണ് സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി​യു​ടെ വി​ലാ​പം. സ​ഹ​ക​ര​ണ​ക്കൊ​ള്ള​ക​ളും ടോ​ൾ പ്ലാ​സ അ​ഴി​മ​തി​ക​ളും ന്യാ​യീ​ക​രി​ക്കു​ന്ന സി.​പി.​എം-​സി.​പി.​ഐ നി​ല​പാ​ടു​ക​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും പാ​ർ​ട്ടി അ​ണി​ക​ൾ​ക്കി​ട​യി​ലും ഉ​ണ്ടാ​ക്കി​യ ഒ​റ്റ​പ്പെ​ടു​ത്ത​ലു​ക​ളു​ടെ ജാ​ള്യ​ത മ​റ​ച്ചു​വെ​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സ​ഹ​ക​ര​ണ കൊ​ള്ള​ക്കെ​തി​രെ ന​ട​ത്തി​യ പ​ദ​യാ​ത്ര​യു​ടെ പേ​രി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും ചേ​ർ​പ്പി​ലും തൃ​ശൂ​രി​ലും മൂ​ന്ന് ക​ള്ള​ക്കേ​സു​ക​ൾ പൊ​ലീ​സ് എ​ടു​ത്തു. ടോ​ൾ ത​ട്ടി​പ്പി​നെ​തി​രെ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചു, പൊ​ലീ​സി​നെ ആ​ക്ര​മി​ച്ചു, പ്ര​ക​ട​നം ന​ട​ത്തി എ​ന്ന പേ​രി​ൽ മൂ​ന്ന് ക​ള്ള​ക്കേ​സു​ക​ൾ നൂ​റു​ക​ണ​ക്കി​ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ക്കെ​തി​രെ എ​ടു​ത്തു.

ജി​ല്ല​യി​ൽ സി.​പി.​എം എം.​എ​ൽ.​എ​മാ​ർ ദി​വ​സ​ങ്ങ​ളോ​ളം ന​ട​ത്തി​യ പ​ദ​യാ​ത്ര​ക​ൾ​ക്കെ​തി​രെ ഒ​രു കേ​സും ഇ​ല്ല. ക​ള്ള കേ​സു​ക​ൾ​ക്കെ​തി​രെ ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ മു​ത​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ വ​രെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഏ​ക​ദി​ന സ​ത്യാ​ഗ്ര​ഹം ന​വം​ബ​ർ ര​ണ്ടി​ന് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കെ.​പി.​സി.​സി സെ​ക്ര​ട്ട​റി സു​നി​ൽ അ​ന്തി​ക്കാ​ട്, ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഐ.​പി. പോ​ൾ, സി.​ഒ. ജേ​ക്ക​ബ്, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressT.N Pratapan
News Summary - False propaganda against T.N Pratapan- Congress
Next Story