പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsഅഭിഷേക്
എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കുലശേഖരം സ്വദേശി അഭിഷേകിനെയാണ് (21) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്.
മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ എരുമപ്പെട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തൃശൂരിലെ ഒരു ലോഡ്ജിൽനിന്ന് യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇൻസ്റ്റഗ്രാം വഴിയാണ് യുവാവിനെ പെൺകുട്ടി പരിചയപ്പെട്ടത്. പെൺകുട്ടിയെ കന്യാകുമാരിയിലേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. യുവാവിനെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒ എ.വി. സജീവ്, സി.പി.ഒ. സഗുൻ, ഡ്രൈവർ സി.പി.ഒ സച്ചിൻ, ജി.എ.എസ്.ഐ. ഓമന, ജി.എസ്.സി.പി.ഒ ജയ എന്നിവരും ഉണ്ടായിരുന്നു.