മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ
text_fieldsമയക്കുമരുന്ന് കേസിൽ പിടിയിലായ ബബിത, റിഗാസ്
എരുമപ്പെട്ടി: മയക്കുമരുന്ന് ഉപയോഗവും വിൽപനയും നടത്തുന്ന സംഘത്തിലെ രണ്ട് പേരെ കുന്നംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ പിടികൂടി.
ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കൽ വീട്ടിൽ റിഗാസ് (21), പഴഞ്ഞി ജെറുസലേം ദേശത്ത് മേക്കട്ടുകുളം വീട്ടിൽ ബബിത (35) എന്നിവരാണ് പിടിയിലായത്. റിഗാസിൽനിന്ന് കഞ്ചാവും ബബിതയിൽനിന്ന് 150 മില്ലിഗ്രാം എം.ഡി.എം.എ എന്ന മയക്കുമരുന്നും കണ്ടെടുത്തു.
പ്രിവിൻറിവ് ഓഫിസർ സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അജീഷ്, രാജേഷ്, രാമകൃഷ്ണൻ, സുധിൻ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ സിജ, രതിക എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.