പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥർ
text_fieldsകുണ്ടന്നൂർ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിന് സമീപത്തെ
പാതയോരത്ത് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു
എരുമപ്പെട്ടി: കുണ്ടന്നൂർ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിന് സമീപത്തെ പാതയോരത്ത് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. കടങ്ങോട് ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈനാണ് പൊട്ടിയത്. കടങ്ങോട് ശുദ്ധജലവിതരണ പദ്ധതിയുടെ നിരവധി ഭാഗങ്ങളിൽ വെള്ളം പാഴാകുന്നത് നിത്യസംഭവമാണ്.
നിർമാണം കഴിഞ്ഞ് പമ്പിങ് തുടങ്ങിയത് മുതൽ പൊട്ടുന്നത് പതിവാണ്. കോടികൾ ചെലവഴിച്ച് പൂർത്തീകരിച്ച പദ്ധതിയിൽ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതിനാലാണ് അടിക്കടി തകരാർ സംഭവിക്കുന്നത്. പൈപ്പ് പൊട്ടിയാൽ അടിയന്തരമായി ശരിയാക്കാത്തത് കാരണം ദിവസങ്ങളോളം കുടിവെള്ളം പാഴാകുന്നു. ജനം പലതവണ പരാതിപ്പെട്ടാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

