ഓട്ടോറിക്ഷയും ബസ് കാത്തിരിപ്പ് കേന്ദ്രവും ഇടിച്ച് തകർത്തു
text_fieldsഅജ്ഞാത വാഹനം ഇടിച്ച് തകർന്ന കാഞ്ഞിരക്കോട് പാലാ ബസ് സ്റ്റോപ്പും ഓട്ടോറിക്ഷയും
എരുമപ്പെട്ടി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയും ബസ് കാത്തിരിപ്പ് കേന്ദ്രവും വൈദ്യുതി സ്റ്റേ കമ്പിയും അജ്ഞാത വാഹനം ഇടിച്ച് തകർത്തു. വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാനപാതയിലെ കാഞ്ഞിരക്കോട് പാലാ ബസ് സ്റ്റോപ്പും സമീപത്തെ നെടുന്തേടത്ത് സുകുമാരന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുമാണ് അജ്ഞാത വാഹനം ഇടിച്ചുതകർത്ത്. ശനിയാഴ്ച പുലർച്ചയാണ് സംഭവം.
അപകടം ഉണ്ടാക്കിയ വാഹനം നിർത്താതെ പോയി. സമീപത്തെ വൈദ്യൂതി തൂണിന്റെ സ്റ്റേ കമ്പി പൊട്ടുകയും വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ഓട്ടോ പൂർണമായി തകർന്നു. വീടിന്റെ മതിലിനും വിള്ളൽ സംഭവിച്ചിട്ടുണ്ട്. ഓട്ടോ ഉടമ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി.