Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightതെരുവുനായ് ആക്രമണം;...

തെരുവുനായ് ആക്രമണം; ആറ് വയസ്സുകാരൻ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്

text_fields
bookmark_border
തെരുവുനായ് ആക്രമണം; ആറ് വയസ്സുകാരൻ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്
cancel

എരുമപ്പെട്ടി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആറ് വയസ്സുകാരൻ ഉൾപ്പടെ ഏഴ് പേർക്ക് പരിക്കേറ്റു.എരുമപ്പെട്ടി തിപ്പല്ലൂർ സ്വദേശികളായ തച്ചാട്ടിരി മനോജിന്റെ മകൾ അധിരിത (13), കാണിപ്പയ്യൂർ അമ്പലത്തിങ്കൽ ബാബുരാജിന്റെ മകൻ ആദിദേവ് (ആറ്), കടങ്ങോട് മണ്ടംപറമ്പ് ചുള്ളിവളപ്പിൽ ബാലൻ (60), കടങ്ങോട് മനപ്പടി പൂവ്വത്തിങ്കൽ അനിലൻ (50), കടങ്ങോട് ഉണ്ണിമിശിഹ പള്ളിക്ക് സമീപം താമസിക്കുന്ന സുവർണ, കടങ്ങോട് തെക്കുമുറി സ്വദേശികളായ ചന്ദ്രൻ നായർ, പി.ടി. സുരേന്ദ്രൻ (62) എന്നിവർക്കാണ് നായുടെ കടിയേറ്റത്.

അധിരിതക്കും ആദിദേവിനും വീടിന്റെ പരിസരത്ത് കളിക്കുമ്പോഴും മറ്റുള്ളവർക്ക് റോഡരികിൽ വെച്ചുമാണ് കടിയേറ്റത്. പരിക്കേറ്റവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളിൽ തെരുവ് നായ് ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ ഭയത്തോടെയാണ് കഴിയുന്നതെന്നും എരുമപ്പെട്ടി ഗ്രാമപഞ്ചായത്തംഗം കെ. ഗോവിന്ദൻകുട്ടി പറഞ്ഞു.രണ്ട് മാസം മുമ്പ് വെള്ളറക്കാട് കൊല്ലൻപടിയിൽ വയോധികയായ കാർത്ത്യായനിയെ പേവിഷബാധയുള്ള നായ വീട്ടിൽ കയറി കടിച്ച് കൊന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical collage hospitalinjuriescasualitiesStray dogs attackThrissur
News Summary - Stray dog ​​attack; Seven people including a six-year-old injured
Next Story