Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightമാ​ന​സി​ക പരിമിതിയുള്ള...

മാ​ന​സി​ക പരിമിതിയുള്ള പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ടോ​ണി​
cancel
camera_alt

ടോ​ണി​

എ​രു​മ​പ്പെ​ട്ടി: മാ​ന​സി​ക പരിമിതിയുള്ള പെ​ൺ​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. എ​രു​മ​പ്പെ​ട്ടി തി​പ്പ​ല്ലൂ​ർ ചൊ​വ്വ​ല്ലൂ​ർ വീ​ട്ടി​ൽ ടോ​ണി​യെ​യാ​ണ് (50) എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ കെ. ​അ​നു​ദാ​സും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത പെ​ൺ​കു​ട്ടി വ​യോ​ധി​ക​യാ​യ അ​ച്ച​മ്മ​യോ​ടൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ർ പ​ണി​ക്ക് പോ​കു​ന്ന സ​മ​യ​ത്ത് വീ​ടി​നു​ള്ളി​ൽ ക​യ​റി​യാ​ണ് കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത്.

ച​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റോ​ട് ഇ​യാ​ൾ ത​ന്നെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്ന കാ​ര്യം കു​ട്ടി പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പോ​ക്സോ വ​കു​പ്പ് ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​യാ​ൾ മോ​ഷ​ണ കേ​സി​ലും പ്ര​തി​യാ​ണ്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ.​എ​സ്.​ഐ​മാ​രാ​യ എ.​വി. സ​ജീ​വ​ൻ, കെ.​എ​സ്. ഓ​മ​ന, പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ.​ബി. ഷി​ഹാ​ബു​ദ്ദീ​ൻ, കെ. ​സ​ഗു​ൺ, അ​ജി പ​ന​ക്ക​ൽ, ജി​നോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAssaultThrissur News
News Summary - Middle-aged man arrested for harassing mentally challenged girl
Next Story