97ാം വയസ്സിൽ കോവിഡിനെ അതിജീവിച്ച് ജമീല
text_fieldsഎരുമപ്പെട്ടി: 97ാം വയസ്സിൽ കോവിഡിനെ അതിജീവിച്ച വയോധിക ആരോഗ്യരംഗത്തെ അതിശയമായി. എരുമപ്പെട്ടി ഗവ. ആശുപത്രിക്ക് സമീപം താമസിക്കുന്ന പരേതനായ വെട്ടിക്കൽ അഹമ്മദിെൻറ ഭാര്യ ജമീലയാണ് കോവിഡ് മാറി പൂർണ ആരോഗ്യവതിയായി വീട്ടിൽ തിരിച്ചെത്തിയത്.
ഒപ്പം താമസിക്കുന്ന മകൾക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. രക്തസമ്മർദത്തിന് ചികിത്സ നടക്കുന്ന ജമീലക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ലാബിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് ഈ മാസം ഒന്നിന് രോഗം സ്ഥിരീകരിച്ചത്. പിന്നീട് മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ചൊവ്വാഴ്ച നടത്തിയ കോവിഡ് ടെസ്റ്റ് നെഗറ്റിവ് ആയതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് തിരിച്ചെത്തിയത്.