മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
text_fieldsമധു
എരുമപ്പെട്ടി: മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. എയ്യാൽ മുല്ലപ്പള്ളി വീട്ടിൽ മധുവിനെയാണ് (38) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് വെള്ളറക്കാട് ഭാഗത്ത് എസ്.ഐ എ.പി. ആഷിഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മധു പിടിയിലായത്.
ഇയാൾ സ്ഥിരമായി മദ്യപിച്ചാണ് സ്കൂൾ വാഹനം ഓടിക്കുന്നതെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരിശോധന നടത്തിയത്. സ്കൂളിൽനിന്ന് വിദ്യാർഥികളെ വീടുകളിലെത്തിക്കാൻ പോകുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് പൊലീസ് ഡ്രൈവർ വിഷ്ണുജിത്ത് സ്കൂൾ വാഹനം ഓടിച്ച് കുട്ടികളെ വീടുകളിലെത്തിച്ചു. സ്കൂൾ വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗ്രേഡ് എസ്.ഐ വിജയമണി, സി.പി.ഒമാരായ സി.പി. ജിതേഷ്, വിഷ്ണുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

