കടുത്ത വേനലിലും ദേവിച്ചിറക്കുളം ജലസമൃദ്ധിയിൽ
text_fieldsതിച്ചൂരിലെ ദേവിച്ചിറക്കുളം
എരുമപ്പെട്ടി: വേനൽ രൂക്ഷതയിൽ നാട് വരൾച്ചയിലേക്ക് നീങ്ങുമ്പോൾ വരവൂർ പഞ്ചായത്തിലെ തിച്ചൂർ ദേവിച്ചിറക്കുളം ജലസമൃദ്ധിയിലാണ്. വരവൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഏഴര ഏക്കറോളം വിസ്തൃതിയിൽ നാടിനാകെ ജലസമൃദ്ധി ഒരുക്കുന്ന ദേവിച്ചിറക്കുളം സ്ഥിതി ചെയ്യുന്നത്. 2023-24 ൽ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ജലസേചന വകുപ്പിന്റെ 2 കോടി 68 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്. കാർഷിക മേഖലയ്ക്കും, ഓപ്പൺ കിണർ നിർമ്മിച്ച് കുടിവെള്ളത്തിനും കുളത്തിലെ വെള്ളം പ്രയോജനപ്പെടുത്തുന്നുണ്ട്. കുന്നംകാട് ഉന്നതിയിലേക്ക് കുടിവെള്ളമെത്തിക്കുന്നതും ഇവിടെനിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

