Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആക്രമണം: കൊലപാതകശ്രമത്തിന് കേസെടുത്തു
text_fieldsbookmark_border
Listen to this Article
എരുമപ്പെട്ടി: ചിറമനേങ്ങാട് റോയൽ കോളജിനടുത്ത പുളിക്കപറമ്പ് കോളനിയിൽ അന്തർ സംസ്ഥാനക്കാരായ രണ്ടുപേരെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ കടങ്ങോട് മുക്കിലപ്പീടിക സ്വദേശി കണ്ണനെതിരെ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തു.
തമിഴ്നാട് സ്വദേശികളായ പെരുമ്പിലാവ് ആനക്കല്ല് താമസിക്കുന്ന സ്കൂൾ മെയ്ഡ് വീട്ടിൽ ശിവ (28), മുത്തു (26) എന്നിവർക്കാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കല്ലുകൊത്ത് തൊഴിലാളികളായ ശിവ, മുത്തു എന്നിവരിൽനിന്ന് 2000 രൂപ കണ്ണൻ കടം വാങ്ങിയതായി പറയുന്നു.
പണം തിരികെ നൽകുന്നത് സംബന്ധിച്ച തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. കൈയിലും നെഞ്ചിലും മുറിവേറ്റ രണ്ടുപേരെയും ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൻ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

