ബൈക്ക് മോഷ്ടാവിനെ പിടികൂടി
text_fieldsഇബ്രാഹിം
എരുമപ്പെട്ടി: ബൈക്ക് മോഷ്ടാവിനെ പൊലീസ് പിടികൂടി. കേച്ചേരി ചിറനെല്ലൂർ വൈശ്യംവീട്ടിൽ ഇബ്രാഹീമിനെയാണ് (39) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തലക്കോട്ട്ക്കരയിൽ വാഹന പരിശോധന നടത്തുന്നതിനടെ ഇതുവഴി മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ച പ്രതി പൊലീസ് കൈകാണിച്ചപ്പോൾ നിർത്താതെ കടന്നു കളയുകയായിരുന്നു.
എരുമപ്പെട്ടി പൊലീസ് പിന്തുടരുകയും കേച്ചേരിയിൽ പരിശോധന നടത്തിയിരുന്ന ഹൈവേ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ബൈക്ക് തടഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. രേഖകൾ പരിശോധിച്ചപ്പോഴാണ് മൂന്നുമാസം മുമ്പ് മോഷ്ടിക്കപ്പെട്ട തോന്നല്ലൂർ സ്വദേശി ബിനേഷിെൻറ ബൈക്കാണെന്ന് തിരിച്ചറിഞ്ഞത്.
നിരവധി മോഷണ കേസിൽ പ്രതിയായ ഇബ്രാഹിം മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ജയിലിൽനിന്ന് ഇറങ്ങിയത്. എരുമപ്പെട്ടി എസ്.ഐ കെ. അബ്ദുൽ ഹക്കീം, ഹൈവേ പൊലീസ് എസ്.ഐ ടി.ഡി. ബിജു, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീനാഥ്, സുമേഷ്, ശാലു വർഗീസ്, ബിൽജിത്ത്, ഹോം ഗാർഡുകളായ സുരേഷ്, തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.