Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയൽവാസിയെ പെട്രോൾ ഒഴിച്ച് കത്തിച്ചുകൊല്ലാൻ ശ്രമം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
അയൽവാസിയെ പെട്രോൾ ഒഴിച്ച് കത്തിച്ചുകൊല്ലാൻ ശ്രമം: പ്രതി അറസ്റ്റിൽ
cancel
camera_alt

ഗോ​കു​ൽ

എരുമപ്പെട്ടി: വരവൂർ തളിയിൽ അയൽവാസിയെ പെട്രോൾ ഒഴിച്ച് കത്തിച്ചുകൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. തളി വിരുട്ടാണം കോളനിയിൽ ഗോകുലിനെയാണ് (24) അറസ്റ്റ് ചെയ്തത്. അയൽവാസി തളി വിരുട്ടാണം കോളനിയിൽ കൈപ്ര വീട്ടിൽ മനോജിനെയാണ് (45) ഞായറാഴ്ച വൈകീട്ട് അഞ്ചിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

വിരുട്ടാണം ക്ഷേത്ര പരിസരത്താണ് ആക്രമണം നടന്നത്. വസ്ത്രങ്ങൾ അഴിച്ചെറിഞ്ഞും റോഡിൽ കിടന്നുരുണ്ടുമാണ് തീയണച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempted to kill a neighbour by pouring petrol on him-Accused arrested
Next Story